മുംബൈ : ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 41 ആയി. മഹാരാഷ്ട്ര ഭീവണ്ടിയില്‍ . ഭീവണ്ടി, നര്‍പോളി പട്ടേല്‍ കോമ്ബൗണ്ടിലെ 40 വര്‍ഷം പഴക്കമുള്ള മൂന്നുനില കെട്ടിടം ഗിലാനി ബില്‍ഡിങ് ആണ് തിങ്കളാഴ്ച പുലര്‍ച്ചെ കനത്തമഴയെ തുടര്‍ന്ന് തകർന്നു വീണത്. ദേശീയ ദുരന്ത നിവാരണ സേന നടത്തിയ തെരച്ചിലില്‍ ബുധനാഴ്ച 13 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത 15 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 25 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റവര്‍ കാല്‍വ ജെ.ജെ. ആശുപത്രിയില്‍ ചികിത്സയിലാണ്.
താമസക്കാര്‍ ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. കെട്ടിടത്തില്‍ 25 കുടുംബങ്ങള്‍ താമസിച്ചിരുന്നു. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നാലാം ദിവസവും പുരോഗമിക്കുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ഉടമക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുക്കുകയും. കൃത്യവിലോപത്തിന് രണ്ട് ഉദ്യോഗസ്ഥരെ താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
Post Your Comments