Latest NewsKerala

കാസര്‍കോട് അഞ്ചാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടിലെ കിടപ്പുമുറിയില്‍ ആണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കാസര്‍കോട് : കാസര്‍കോട് ബേക്കലില്‍ പത്ത് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ഹദ്ദാദ് നഗറിലെ ആശയുടെയും – മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശി പവിത്രന്റെയും മകള്‍ അഷിതയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ ആണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പള്ളിക്കര സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിയാണ്. അതേ സ്കൂളില്‍ തന്നെ പഠിക്കുന്ന അശ്വിന്‍ സഹോദരനാണ്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ട ഉടനെ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിയില്‍ വച്ച്‌ തന്നെ മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ല.

read also: ഡൽഹിയിൽ പിടിയിലായ ചൈനീസ് പൗരന്റെ ലക്‌ഷ്യം ദലൈലാമ : ഞെട്ടിക്കുന്ന റിപ്പോർട്ട്

പിതാവ് പവിത്രന്‍ ദുബൈയിലാണ്. വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ നാട്ടിലെത്തും എന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മാതാവ് പുറത്ത് തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സഹോദരന്‍ വീടിനകത്തും. കേള്‍വിക്കുറവുളള കുട്ടിയാണ് ആഷിത . മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button