തിരുവനന്തപുരം : യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ഇടതു ഭരണത്തെ അട്ടിമറിക്കാൻ തീവ്രവാദ ശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുകയാണെന്നും, ഇത്തരത്തിൽ എല്ലാ ശക്തികളെയും ഏകോപിപ്പിക്കാൻ കേരളത്തിൽ വലതുപക്ഷം ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എം വി ഗോവിന്ദൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി.
Also read : കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു
ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. മാവോവാദികൾക്ക് ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുണ്ട്. ബംഗാളിലെ ബുദ്ധദേവ് സർക്കാരിനെ അട്ടിമറിക്കുന്നതിൽ മാവോവാദികൾക്ക് പ്രധാന പങ്കുണ്ടായിരുന്നെന്നും കോടിയേരി പറഞ്ഞു.
Post Your Comments