തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫിനോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ കുമാർ. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും, കായിക മന്ത്രി ഇ.പി. ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എം.എല്‍.എ. മാരായ സണ്ണി ജോസഫിനും പുരുഷന്‍ കടലുണ്ടിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പേരാവൂര്‍ എം.എല്‍.എ. ആണ് സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി ബാലുശ്ശേരി എം.എല്‍.എ. ആണ്.
Post Your Comments