ശ്രീനഗർ: ഇന്ത്യയേക്കാള്‍ ചൈന തങ്ങളെ ഭരിക്കാനാണ് കശ്മീരിലെ ജനങ്ങളുടെ ആഗ്രഹമെന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയറി’നായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമര്‍ശം.
ഇന്ത്യക്കാര്‍ ആകാന്‍ കാശ്മീരികള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞതായും ചൈന അവരെ ഭരിക്കണമെന്ന പരാമര്‍ശം അദ്ദേഹം ആവര്‍ത്തിച്ചുവെന്നും തന്റെ ലേഖനത്തില്‍ പറയുന്നു. താന്‍2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ എടുത്തുകളയില്ലെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും ഇക്കാര്യത്തില്‍ മോദി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഫാറൂഖ് അബ്ദുള്ള പറയുന്നു.
ഇതുവഴി ജനങ്ങള്‍ തന്നെ വഞ്ചകനായി കണ്ടു, കേന്ദ്ര സര്‍ക്കാറാവട്ടെ തടവിലാക്കുകയും ചെയ്തു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ വിശ്വാസമുണ്ടെന്നും ഈ സംഘടനകള്‍ ഇന്ത്യയുടെ സേവകരാണെന്ന് ജനം കരുതുന്നില്ലെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. അതേസമയം കേന്ദ്ര സർക്കാർ നിരവധി വികസന പ്രവർത്തനങ്ങളാണ് കാശ്മീരിൽ നടത്തുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ തീവ്രവാദികൾക്ക് കാശ്മീരിൽ സ്ഥാനമില്ലാതായി. പാകിസ്ഥാൻ തീവ്രവാദികളുടെ മേൽ ഇന്ത്യൻ സേന കണ്ണ് വെച്ചതോടെ ചില എൻജിഒകളുമായി ചേർന്ന് തുർക്കി ആണ് ഇപ്പോൾ കാശ്മീരിൽ വിഘടനവാദത്തിനു കോപ്പ് കൂട്ടുന്നത്. ഇതിന്റെ മുന്നോടിയായി ഐക്യരാഷ്ട്ര സഭയിൽ കശ്മീർ വിഷയം തുർക്കി പ്രസിഡന്റു എൽദോഗൻ ഉന്നയിക്കുകയും ചെയ്തിരുന്നു.
Post Your Comments