ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഭൂപീന്ദര്‍ സിങ്ങിനെ ഭീകരര്‍ വെടിവച്ചു കൊന്നു. ബദാഗാം ജില്ലയിലെ ദല്‍വാഷിലുള്ള കുടുംബവീടിന് പുറത്തുവച്ചാണ് അദ്ദേഹം വെടിയേറ്റു മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ബുധനാഴ്ച രാത്രി 7.45 -നാണ് ആക്രമണമുണ്ടായത്. അദ്ദേഹം സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.അതേസമയം അദ്ദേഹത്തിന് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ ഗാര്‍ഡുകളെ ഖാഗ് പോലീസ് സ്റ്റേഷനില്‍ ഇറക്കിയശേഷം കുടുംബ വീട്ടിലേക്ക് പോകവെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
എന്നാല്‍, പോലീസിനെ അറിയിക്കാതെയാണ് അദ്ദേഹം കുടുംബ വീട്ടിലേക്ക് പോയതെന്ന് ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. ശ്രീനഗറിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
Post Your Comments