Latest NewsNewsIndia

തി​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ലത്തിൽ അപാകതകൾ;​ എൻ‌സി‌പി നേതാവ് ശരദ് പവാറിന് ഇ​ഡി നോട്ടീസ്

ന്യൂ ഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി) നേതാവ് ശരദ് പവാറിന് ​എൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തുക്കൾ പ്രഖ്യാപിച്ചതിലെ അപാകതകൾ സം​ബ​ന്ധി​ച്ചാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പവാറിന്റെ മകളും ബാരാമതി പാർലമെന്റ് അംഗവുമായ സുപ്രിയ സുലെയ്ക്കും സമാനമായ അറിയിപ്പ് ഉടൻ ലഭിക്കുമെന്നാണ് സൂചന.

Read also: സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവം: കമ്മിഷണർ മോശമായി പെരുമാറി; പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയതെന്നും പരാതി നല്‍കിയ യുവതി

മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് (എം‌എസ്‌സി) ബാങ്കിൽ 25,000 കോടി രൂപ അഴിമതി നടത്തിയെന്നാരോപിച്ച് പവാറിനെതിരെ കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തിരുന്നു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ത​ങ്ങ​ളി​ൽ ചി​ല​രോ​ട് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ് എ​ന്ന പ​രി​ഹാ​സ വാ​ക്കു​ക​ളോ​ടെ​യാ​ണ് പ​വാ​ർ ഈ ​ന​ട​പ​ടി​യേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​ത്. എ​തി​ർ​ക്കു​ന്ന​വ​രെ കേ​സു​ക​ളി​ൽ കു​ടു​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ​യും കേ​ന്ദ്ര​ത്തി​ന്‍റെ​യും ദു​ഷ്പ്ര​വ​ണ​ത​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button