കാഠ്മണ്ഡു : ചൈനയുടെ ഭൂമി കൈയേറ്റത്തില്‍ പ്രതിഷേധിച്ച് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ചൈനീസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം. ‘ചൈന പിന്‍വാങ്ങണം’ എന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ നേപ്പാളിന്റെ ഭൂപ്രദേശത്തുനിന്ന് ചൈന ഉടന്‍ ഒഴിയണമെന്നും മറ്റുരാജ്യങ്ങളുടെ അതിര്‍ത്തി മാനിക്കാന്‍ ചൈന തയ്യാറാകണമെന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി.
നേപ്പാള്‍ – ചൈന അതിര്‍ത്തിയിലെ രണ്ട് ബോര്‍ഡര്‍ പോയിന്റുകള്‍ പത്തുമാസം മുമ്പ് അടച്ചത് വീണ്ടും തുറക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തുടങ്ങുന്നതിന് മുമ്പുതന്നെ ഇവ അടച്ചിരുന്നുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതോടെ ചൈനയില്‍നിന്ന് വാങ്ങിയ കോടിക്കണക്കിന് രൂപയുടെ ചരക്കുകള്‍ നേപ്പാളില്‍ എത്തിക്കാന്‍ കഴിയാതെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടും
അവര്‍ ചൂണ്ടിക്കാട്ടി.
അതേസയം ചൈനീസ് സൈനികര്‍ നേപ്പാളിന്റെ ഭൂമി കൈയേറി 11 കെട്ടിടങ്ങള്‍ നിര്‍മിച്ചത് സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നേപ്പാളിന്റെ വിദൂര ജില്ലയായ ഹംലയിലാണ് കൈയേറ്റവും കെട്ടിട നിര്‍മാണവും നടന്നത്. എന്നാല്‍, കെട്ടിട നിര്‍മ്മാണം ചൈനീസ് ഭൂപ്രദേശത്താണെന്ന് തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. നേപ്പാള്‍ ഇക്കാര്യം സ്ഥിരീകരിക്കണമെന്നും ചൈന നിര്‍ദ്ദേശിച്ചു.
Post Your Comments