ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

‘അന്താരാഷ്ട്ര ടൂറിസ്റ്റ് ദിനത്തിന് കേരളത്തിൽ ഹർത്താൽ നടത്തുന്ന സി പി എം ടൂറിസ്റ്റ് ഗുണ്ട?’: വിമർശനവുമായി എസ് സുരേഷ്

തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. ഹർത്താൽ പ്രഖ്യാപിച്ച സി പി എമ്മിനെതിരെ ബിജെപി നേതാവ് എസ് സുരേഷ്. ആഗോള വിനോദ സഞ്ചാരദിനമായ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച എൽ ഡി എഫിനെതിരെയാണ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സി പി എം ഹർത്താൽ, 15% ത്തിനു മുകളിലുള്ള കോവിഡ് ടി.പി.ആർ, സി.ഐ.ടി.യു നോക്കുകൂലി, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എന്നിവയാണ് ആഗോള വിനോദ സഞ്ചാരദിനത്തിൽ ഇന്റർനാഷണൽ ട്യൂറിസ്റ്റ്കൾക്കായി കേരളം നൽകുന്ന സംഭാവനയെന്ന എസ് സുരേഷ് പരിഹസിക്കുന്നു. ജയകുമാർ വരച്ച ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു എസ് സുരേഷിന്റെ വിമർശനം.

എസ്. സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

God’s Own Country യെ Idiot’s Own State ആക്കിയ LDF എന്ന ദുരന്തം. ഭരണകൂട ഭീകരതക്ക് സമാനമാണ് ഭരണകൂട ഹർത്താൽ. ആഗോള വിനോദ സഞ്ചാരദിനത്തിൽ. ഇന്റർനാഷണൽ ട്യൂറിസ്റ്റ്കൾക്കായി കേരളത്തിന്റെ സംഭാവന
1 CPM ഹർത്താൽ
2 COVID-TPR 15% ന് മുകളിൽ
3. CITU നോക്കുകൂലി
4. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ
ഫോട്ടോ; അന്താരാഷ്ട്ര ടൂറിസ്റ്റ് ദിനത്തിന് കേരളത്തൽ ഹർത്താൽ നടത്തുന്ന CPM ടൂറിസ്റ്റ് ഗുണ്ട..!?

shortlink

Related Articles

Post Your Comments

Related Articles


Back to top button