
ലോസ്ആഞ്ചലസ് : കൊറോണ വൈറസ് വുഹാൻ ലാബിൽ നിർമിച്ചത് തന്നെയാണെന്ന് ആവർത്തിച്ച് ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാൻ. ഒപ്പം ലോകാരോഗ്യ സംഘടനയ്ക്കെതിരെയും രംഗത്തെത്തിരിക്കുകയാണ് വൈറോളജിസ്റ്റ്. കോവിഡ് വ്യാപനം മറച്ചു വയ്ക്കുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്കും വളരെ വലിയ പങ്കുണ്ടായിരുന്നു എന്നാണ് വൈറോളജിസ്റ്റ് പറയുന്നത്.
കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച പറ്റിയെന്നാരോപിച്ച് അമേരിക്ക നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കോവിഡ് പടർന്നുപിടിക്കുന്ന കാര്യം ചൈനീസ് ഭരണകൂടം മനഃപൂർവം മറച്ചുവച്ചതായി ലീ നേരത്തെ ആരോപണം ഉയർത്തിയിരുന്നു. കോവിഡിന് കാരണക്കാരായ മാരക കൊറോണ വൈറസ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിൽ നിന്നാണെന്ന് പറഞ്ഞ ലീ ഇതിനെ സാധൂകരിക്കുന്ന ഏതാനും പഠന റിപ്പോട്ടുകളും പുറത്തുവിട്ടിരുന്നു.
കോവിഡിന് കാരണമായ സാർസ് – കോവ് – 2 ( SARS – CoV – 2 ) വൈറസിനെ ആറു മാസം കൊണ്ട് ലബോറട്ടിയിലെ അനുയോജ്യമായ അന്തരീക്ഷത്തിൽ സൃഷ്ടിച്ചതാണെന്ന് ലീ അവകാശപ്പെടുന്നു. സാർസ് – കോവ് – 2 വൈറസ് ജീനോമിന്റെ അസാധാരണ സവിശേഷതകൾ വിരൽ ചൂണ്ടുന്നത് വൈറസിന്റെ പ്രകൃതി പരിണാമത്തിന് പകരം സങ്കീർണമായ ലബോറട്ടറി പരിണാമത്തിലേക്കാണ്. സാധാരണ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുമായി പൊരുത്തപ്പെടാത്ത ജൈവശാസ്ത്രപരമായ സവിശേഷതകൾ സാർസ് – കോവ് – 2 വിന് ഉണ്ടെന്ന് ലീ ചൂണ്ടിക്കാട്ടുന്നു.
Post Your Comments