കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് വൈകിട്ടോടെയാണ് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. താന്‍ സ്വയംവീട്ടില്‍ത്തന്നെ ചികിത്സയില്‍ തുടരുകയാണെന്നും, താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും, എന്നാല്‍ പനിയും ശ്വാസതടസ്സവുമുള്ളതിനാലാണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
read also: കോവിഡ് : റെയിൽ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു
സംസ്ഥാനത്തെ ഗുരുതരരോഗങ്ങളുള്ളവരോ വൃദ്ധരോ അല്ലാത്ത എല്ലാ കൊവിഡ് രോഗികളോടും വീട്ടില്‍ത്തന്നെ ക്വാറന്‍റീനില്‍ തുടരാനാണ് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments