കേരളത്തിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച സംസ്ഥാനത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് പദ്ധതിയായ കോക്കോണിക്‌സില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. പദ്ധതിക്കായി കെല്‍ട്രോണിന്‍റെ ഉടമസ്ഥതയിലുളള രണ്ടേകാല്‍ ഏക്കര്‍ സ്ഥലമാണ് വിട്ടുകൊടുത്തത്. പ്രതിവര്‍ഷം രണ്ടു ലക്ഷം ലാപ്ടോപുകള്‍ ഉല്‍പ്പാദിപ്പിച്ച് വിറ്റഴിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ സംരംഭത്തിലൂടെ നാളിതുവരെയായി വിറ്റത് അയ്യായിരത്തില്‍ താഴെ ലാപ്ടോപുകള്‍ മാത്രമാണ്.
വൻ സാമ്പത്തികനഷ്ടമുണ്ടാക്കുന്ന പദ്ധതിയെന്നും, സ്വകാര്യ കമ്പനിയെ സഹായിക്കാനുളള പദ്ധതിയെന്നുമെല്ലാം തുടക്കം മുതലേ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറായിരുന്നു കൊക്കോണിക്സിന്‍റെയും മുഖ്യആസൂത്രകന്‍. സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള ലാപ്‌ടോപ്പ് നിര്‍മ്മാണ കമ്പനിയായ കോക്കോണിക്‌സിന്റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ പണം നിക്ഷേപിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കെല്‍ട്രോണും കെഎസ്‌ഐഡിസിയും ഓഹരിയ്ക്ക് അനുപാതികമായി പണം നിക്ഷേപിച്ചിരുന്നില്ല. ഇത് കാരണം ഓഹരി ഘടനയില്‍ മാറ്റം ഉണ്ടാകുമെന്ന് കോക്കോണിക്‌സ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കുറഞ്ഞാല്‍ ഈ പദ്ധതി യുഎസ്ടി ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാകും. ഇതില്‍ 49 ശതമാനമാണ് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം.
കോക്കോണിക്‌സില്‍ സര്‍ക്കാരിന്റെ തീരുമാനം ഈ മാസം 30 ന് മുമ്പായി അറിയിക്കണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രണ്ടാം റൗണ്ട് നിക്ഷേപത്തില്‍ യു എസ് ടി ഗ്ലോബല്‍ മുന്‍കൂറായി മൂന്ന് കോടി രൂപാണ് കോക്കോണിക്‌സിന് നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പദ്ധതി യുഎസ്ടി ഗ്ലോബലിന്റെ നിയന്ത്രണത്തിലാവാനുള്ള സാധ്യത ഏറുന്നത്.
Post Your Comments