Latest NewsNewsSports

‘ക്രിക്കറ്റിലെ കങ്കണ റണൗത്ത്’; ഗംഭീറിനെതിരെ ആരാധകര്‍

ഒരു ലീഡര്‍ക്ക് എങ്ങനെ ലീഡ് ചെയ്യണമെന്ന് പഠിപ്പിച്ചു കൊടുക്കേണ്ടതില്ലെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു.

മഹേന്ദ്ര സിങ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓപ്പണ്‍ തരാം ഗൗതം ഗംഭീർ. ഐപിഎൽ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ചെന്നൈ സൂപ്പര്‍കിങ്സ് തോറ്റതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 217 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരാന്‍ ഏഴാമനായിട്ടാണ് ഇറങ്ങിയത്. ഇതിനെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്. മുന്നില്‍ നിന്ന് നയിക്കേണ്ട നായകന്‍ ഏഴാമനായി ഇറങ്ങിയെന്നായിരുന്നു ഗംഭീറിന്റെ വിമര്‍ശനം. അവസാന ഓവറില്‍ ധോണി അടിച്ച മൂന്ന് സിക്സറുകള്‍ പ്രയോജനമില്ലാതെ പോയെന്നും സത്യസന്ധമായി പറഞ്ഞാല്‍, വ്യക്തിപരമായ റണ്‍സായിട്ട് മാത്രമേ ആ സിക്സറുകളെ കാണാന്‍ കഴിയൂ എന്നും അല്‍പ്പം കടുപ്പിച്ച്‌ ഗംഭീര്‍ വിമര്‍ശിച്ചു. ഏഴാം നമ്പരില്‍ ഇറങ്ങിയത് യുക്തിരഹിതമായ തീരുമാനമാണ്. 217 റണ്‍സ് എന്ന ലക്ഷ്യം പിന്തുടരുമ്പോഴാണോ ഇങ്ങനെ ചെയ്യുന്നത്. ഇതല്ല മുന്നില്‍ നിന്ന് നയിക്കല്‍ എന്നും ഗംഭീര്‍ പറഞ്ഞു.

എന്നാല്‍ ഗംഭീറിന്റെ വിമര്‍ശനം ധോണി ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. ട്വിറ്ററില്‍ രൂക്ഷമായ വിമര്‍ശനമാണ് ഗംഭീറിനെതിരെ നടക്കുന്നത്. അവസരം കിട്ടുമ്പോഴെല്ലാം ധോണിക്കെതിരെ തിരിയാനാണ് ഗംഭീര്‍ ശ്രമിക്കുന്നതെന്ന് ആരാധകർ പറയുന്നു. മറ്റൊരു ആരാധകന്‍ ഗംഭീറിനെ കുറിച്ച്‌ പറഞ്ഞത് ക്രിക്കറ്റിലെ കങ്കണ റണൗത്ത് എന്നാണ് . ഒരു ലീഡര്‍ക്ക് എങ്ങനെ ലീഡ് ചെയ്യണമെന്ന് പഠിപ്പിച്ചു കൊടുക്കേണ്ടതില്ലെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. വ്യക്തിപരമായ വിരോധത്തിന്റെ പേരിലാണ് ധോണിക്കെതിരെ ഗംഭീര്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

Read Also: ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്സിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിലും കോവിഡ് സ്ഥിരീകരിച്ചു

ധോണി ആയതുകൊണ്ടാണ് ആര്‍ക്കും കുഴപ്പമില്ലാത്തതെന്നും പറഞ്ഞ ഗംഭീര്‍ ജൂനിയര്‍ താരങ്ങളെ തനിക്ക് മുമ്പ് അയച്ചതിലൂടെ അവരെല്ലാം തന്നേക്കാള്‍ മികച്ചവരാണെന്ന് ധോണി തുറന്നു സമ്മതിക്കുകയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ ചിലപ്പോള്‍ പാളും അത് തിരുത്താവുന്നതേ ഉള്ളൂ എന്നായിരുന്നു മത്സര ശേഷം ധോണിയുടെ പ്രതികരണം.

രാജസ്ഥാനോട് 16 റണ്‍സിനാണ് ധോണിയുടെ ചെന്നൈ പരാജയപ്പെട്ടത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 216 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 200 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ചെന്നൈയ്ക്ക് വേണ്ടി 17 പന്തില്‍ ധോണി 29 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു. ഡൂപ്ലിസി 37 പന്തില്‍ 72 റണ്‍സ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button