ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ്-എമ്മിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വൈകാതെ എടുക്കുമെന്ന് ജോസ് കെ. മാണി എംപി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കും അവശ്യസാധന ഭേദഗതിക്കുമെതിരേ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്പായി മുന്നണി പ്രവേശനം അടക്കമുള്ള രാഷ്ട്രീയതീരുമാനം സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ്-എം സ്റ്റീയറിംഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം ആയിരുന്നതിനാല്‍ ഇതു സംബന്ധിച്ചു പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായില്ല. ഏതെങ്കിലും മുന്നണികളുടെ നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടില്ല. കെ.എം. മാണി പടുത്തുയര്‍ത്തിയ ജനകീയ അടിത്തറയുള്ള പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുന്നതാകും തീരുമാനം. കേരളത്തിലെത്തിയ ശേഷം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചാകും തീരുമാനമെടുക്കുക- ജോസ് പറഞ്ഞു.
Post Your Comments