
ന്യൂ ഡൽഹി: രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. 56.46 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 83,347 പുതിയ രോഗികൾ കൂടി റജിസ്റ്റർ ചെയ്തതോടെയാണിത്. 1085 പേരാണ് ഇന്നലെ മരിച്ചത്. 9.63 ലക്ഷം പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 45.87 ലക്ഷം പേര്‍ രോഗമുക്തരായി. 90,020 പേർ ഇതുവരെ മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
Read also: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി : ആരോപണങ്ങളിൽ വിജിലന്‍സ് അന്വേഷണം
രാജ്യത്തെ രോഗമുക്തി നിരക്ക് 80 ശതമാനവും കോവിഡ് മരണ നിരക്ക് 1.59 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ദിനംപ്രതിയുള്ള രാജ്യത്തെ പരിശോധന ശേഷി 12 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 6.5 കോടി സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.
Post Your Comments