തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സർക്കാർ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നല്കി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഉത്തരവിറങ്ങിയത്.
Read also: മയക്ക് മരുന്ന് മാഫിയകൾക്ക് മേൽ പിടി മുറുക്കി കേന്ദ്രം; ഇനി ലഹരികടത്തും എൻഐഎ അന്വേഷിക്കും
അതേസമയം, വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ യുഎഇ റെഡ് ക്രെസന്റിൽ നിന്നും ലഭിച്ച 19 കോടി രൂപയിൽ നിന്നും ഒന്പതുകോടി രൂപ ഗൂഢാലോചന നടത്തി തട്ടിയെടുത്തെന്ന ആരോപണത്തിൽ 10 പേർക്കെതിരെ അനിൽ അക്കര എംഎൽഎ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. ലൈഫ് മിഷൻ ചെയർമാനായ സംസ്ഥാന മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദേശസ്വയംഭരണ മന്ത്രി, സ്വപ്ന സുരേഷ് ഉൾപ്പെടെ 10 പേർക്കെതിരെയാണു പരാതി നല്‍കിയത്. പ്രതികൾക്കെതിരെ ഐപിസി ആക്ട് 120എ, 406, 408, 409, 420 എന്നീ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Post Your Comments