COVID 19Latest NewsIndia

കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ച ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇന്ന് ച​ര്‍​ച്ച ന​ട​ത്തും

ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​​രും , ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി ഇന്ന് ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങൾ പ​ങ്കെ​ടു​ക്കു​ന്ന​ യോഗത്തിൽ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിയെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചും ചർച്ച ചെയ്യും. രാജ്യത്തെ 63% കോവിഡ് കേസുകളും മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്രഖ്യാപിച്ചതോടെ സാം​സ്‌​കാ​രി​ക​വും രാ​ഷ്ട്രി​യ​വു​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ 100 പേ​ര്‍​ക്ക് വ​രെ പ​ങ്കെ​ടു​ക്കാൻ സാധിക്കും. രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് ത​ട​യു​വാ​ന്‍ വേ​ണ്ട പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട മാ​ര്‍​ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ചർച്ചയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button