ബെയ്‌ജിങ്: കോവിഡ് മഹാമാരി നേരിടുന്നതില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പൂര്‍ണ പരാജയമാണെന്ന് വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ച റിയല്‍ എസ്റ്റേറ്റ് രംഗത്തെ കോടീശ്വരന് 18 വര്‍ഷം തടവ് ശിക്ഷ. അഴിമതിക്കേസിലാണ് റെന്‍ ഷിക്യാങ്ങിനെ തടവിന് വിധിച്ചത്. ചൈനീസ് കോടീശ്വരനായ റെന്‍ ഷിന്‍ക്വിയാങിനെയാണ് അഴിമതി കുറ്റങ്ങള്‍ ചുമത്തി ചൈന ജയിലില്‍ അടച്ചത്.
കൊറോണ കൈകാര്യം ചെയ്യുന്നതില്‍ ഷീ ജിന്‍ പിംഗിനെതിരെ വിമര്‍ശനം ഉന്നയിച്ചയാളാണ് റെന്‍.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് റെന്‍ ഷീ ജിന്‍ പിംഗിനെ വിമര്‍ശിച്ചു കൊണ്ട് ലേഖനം എഴുതിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അദ്ദേഹം ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ സുരക്ഷിതത്വത്തേക്കാള്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം തന്റെ ലേഖനത്തില്‍ വിമര്‍ശിച്ചത്.
റെനിന്റെ ലേഖനം വിവാദമായതിന് പിന്നാലെ ഇദ്ദേഹത്തെ കാണാതായി. പിന്നീടാണ് ഇദ്ദേഹത്തിനെതിരെ അഴിമതി കേസുകള്‍ ചുമത്തുന്നത്. പൊതുഫണ്ടില്‍ നിന്നും 16.3 മില്യണ്‍ ഡോളര്‍ അപഹരിച്ചു, കൈക്കൂലി സ്വീകരിച്ചു, അധികാര ദുര്‍വിനിയോഗം നടത്തി എന്നീ കുറ്റങ്ങളാണ് റെനിനെതിരെ ചുമത്തിയിരിക്കുന്നത്.
18 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമെ 6,20,000 ഡോളര്‍ പിഴയും കോടതി റെനിന് വിധിച്ചു.മാര്‍ച്ചില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് പൊതുജന മധ്യത്തില്‍നിന്ന് അപ്രത്യക്ഷനായ റെന്നിനെ, ജൂലൈയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു.
Post Your Comments