Latest NewsIndiaNews

വെല്ലുവിളികൾ ഏറെ നിറഞ്ഞതും അംഗീകാരം കിട്ടാത്തതുമാണ് വീട്ടമ്മമാരുടെ ജോലി; ബോംബെ ഹൈക്കോടതി

മുംബൈ : കുടുംബത്തിൽ വീട്ടമ്മയുടെ സ്ഥാനം ഏറ്റവും വിലപ്പെട്ടതാണെന്ന് ബോംബെ ഹൈകോടതി. ഒരു കുടുംബത്തെ ഒന്നിച്ച് നിർത്തുക, ഭർത്താവിനെ പിന്തുണക്കുക, കുട്ടികൾക്ക് മാർഗദർശിയാകുക , വൃദ്ധരെ പരിപാലിക്കുക എന്നിങ്ങനെ ഉത്തരവാദിത്തം നിറഞ്ഞ ഒട്ടനവധി ജോലികൾ ചെയ്യുന്നുണ്ടെങ്കിലും ഇതിനൊന്നും ഇവർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാറില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വീട്ടമ്മയുടെ മരണത്തെ തുടർന്ന് അവരുടെ കുടുംബാംഗങ്ങൾക്ക് പ്രതിഫലം നൽകേണ്ടതാണെന്ന് മുൻപ് നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചാണ് ഈ അഭിപ്രായവും പുറപ്പെടുവിച്ചത്.

ഒരു ദിവസം പോലും ലീവെടുക്കാതെ 24 മണിക്കൂറും ജോലിയെടുക്കുന്നവരാണ് വീട്ടമ്മമാർ. അവർക്ക് മാസശമ്പളം കിട്ടുന്നില്ല എന്നതിനാൽ തന്നെ അവരുടെ ജോലി, ജോലിയായി ആരും പരിഗണിക്കാറില്ലെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്രയിലെ അമരാവതി നിവാസിയായ രംഭു ഗവായിയും രണ്ട് ആൺമക്കളും സമർപ്പിച്ച അപ്പീലിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. 2005ൽ ഇവരുടെ കുടുംബത്തിന് ഉണ്ടായ അപകടത്തിൽ രംഭവ് ഗവായിയുടെ ഭാര്യ മരണപ്പെട്ടിരുന്നു. എന്നാൽ, ഭാര്യയുടെ മരണത്തിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ട്രിബ്യൂണൽ 2007 ഫെബ്രുവരി മൂന്നിന് വിധിച്ചിരുന്നു. മരണപ്പെട്ടയാൾക്ക് ജോലിയില്ലെന്നും വരുമാനമില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നുമാണ് ട്രിബ്യൂണൽ വിധിച്ചത്.

Read Also : ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വെല്ലുവിളിയായി പ്രതിപക്ഷ കക്ഷികള്‍

ഇതിനെതിരെ ഗവായിയും മക്കളും കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു വീട്ടമ്മ നൽകിയ സേവനങ്ങളും കുടുംബത്തിന് അവർ നൽകിയ സംഭാവനകളും പൂർണമായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് കിലോർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button