Latest NewsNewsInternational

തെരഞ്ഞെടുപ്പിന് മുമ്പേ നീതിപീഠത്തിലെ എല്ലാ ഒഴിവുകളും നികത്തും: ട്രംപ്

വാഷിംഗ്‌ടൺ: സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം ഉടൻ നികത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചീഫ് ജസ്റ്റിസടക്കം നീതിപീഠത്തിലെ എല്ലാ ജഡ്‌ജിമാരെയും തെരഞ്ഞെടുപ്പിന് മുമ്പ് നിയമിക്കുമെന്നാണ് ട്രംപ് പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് ട്രംപ് സുപ്രീം കോടതി വിഷയം വ്യക്തമാക്കിയത്.

Read Also: ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറി അമേരിക്ക ; കോവിഡ് പടര്‍ന്നുപിടിക്കുന്നതിന് കാരണം ചൈന, രോഗവ്യാപനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം ; ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ചൈനക്കെതിരെ തുറന്നടിച്ച് ട്രംപ്

ഈ മാസം 26-ാം തീയതി സുപ്രീം കോടതി ചീഫ് ജസ്‌ററിസിനെ പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നാണറിവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലറ്റ് വിഷയത്തില്‍ അട്ടിമറി നടന്നെന്ന പ്രതിപക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സുപ്രീം കോടതി വിഷയം ട്രംപ് വീണ്ടും ശക്തമായി ഉന്നയിച്ചത്. ചുമതലയിലിരിക്കേയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് റൂത്ത് ബാദര്‍ ഗിന്ഡസ് ബര്‍ഗ് അന്തരിച്ചത്. പുതുതായി ഒരു വനിതയെയാണ് പരിഗണിക്കുകയെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button