നോയിഡ : വിവാഹിതയായ യുവതിയും യുവാവും വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മില്‍ കഴിഞ്ഞ ആറുമാസമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ സ്വയം വെടിവച്ചു മരിച്ചതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നതില്‍ വ്യക്തതയില്ല. ദിവസവേതനത്തിന് ജോലി ചെയ്തിരുന്നവരാണ് മരിച്ചവരെന്നും പൊലീസ് പറഞ്ഞു. അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് തോക്ക് കണ്ടെത്തിയെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു.
Post Your Comments