പ്രശസ്ത ഗായകന്‍ ജി വേണുഗോപാലിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാവുകയാണ്. സംഗീതജ്ഞന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ മകളും സംഗീതസംവിധായികയുമായ ഷാന്‍ ജോണ്‍സനൊപ്പം ഉള്ള ഓര്‍മ ചിത്രങ്ങള്‍ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്.
കൂടാതെ ജോണ്‍സണ്‍ മാഷിനോടുള്ള ആദര സൂചകമായി 2014ല്‍ വിദേശത്ത് സംഘടിപ്പിച്ച സംഗീത നിശയിലെ പൂര്‍വകാല ചിത്രങ്ങളാണ് വേണുഗോപാല്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദോഹയിൽ 2014 ൽ നടന്ന ജോൺസൺ സംഗീത നിശയിൽ നിന്നും. സന്തോഷവതിയായി ഷാൻ, അന്ന് അരങ്ങിലും, അണിയറക്ക് പിന്നിലും ഉണ്ട്.
തിരുവനന്തപുരത്ത് അവൾ കമ്പോസ് ചെയ്തൊരു പാട്ടിൽ എൻ്റെ വോയിസ് record ചെയ്യാൻ അമ്മയോടൊപ്പം വരുമെന്ന് പറഞ്ഞ ദിവസം പകലാണ് ഒരു നിത്യ നിദ്രയിലേക്ക് അവളുടെ ഉറക്കം തെന്നിമാറി എന്നറിഞ്ഞത് എന്നാണ് ജി വേണുഗോപാൽ കുറിച്ചിരിക്കുന്നത്.
https://www.facebook.com/GVenugopalOnline/posts/3991172944242759
Post Your Comments