ബെംഗളൂരു : ഇന്ത്യ തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനു പുറമെ റഷ്യയുടെ കോവിഡ് വാക്‌സീന്റെ പരീക്ഷണം നടത്താന്‍ അനുവാദം നല്‍കി. പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളില്‍ റഷ്യയുടെ സ്പുട്‌നിക് അഞ്ച് വാക്‌സീന്റെ പരീക്ഷണം നടത്തുമെന്ന് സിഇഒ ദീപക് സപ്‌റ പറഞ്ഞു.
read also : സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് , 412 പേരുടെ രോഗബാധ ഉറവിടം വ്യക്തമല്ല
ഇന്ത്യന്‍ റെഗുലേറ്ററില്‍നിന്ന് ആവശ്യമായ അംഗീകാരം നേടിയശേഷം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആദ്യഘട്ടത്തിനു തുടക്കം കുറിക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ഡിഐഎഫ്) ഡോ. റെഡ്ഡീസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം. സ്പുട്‌നിക് അഞ്ചിന്റെ 10 കോടി ഡോസ് ഇന്ത്യയില്‍ റെഡ്ഡീസ് ലബോറട്ടറീസിന് നല്‍കാന്‍ റഷ്യ തീരുമാനിച്ചിരുന്നു.
Post Your Comments