ന്യൂഡൽഹി : മഹാരാഷ്ട്രയിലെ എന്‍.സി.പി നേതാവ് ശരത് പവാര്‍ സസ്‌പെന്‍ഷനിലായ എം.പിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഏകദിന നിരാഹാര ഉപവാസമിരിക്കുന്നു. വിവാദമായ കര്‍ഷക ബില്‍ അവതരിപ്പിക്കുന്നതിനിടെയാണ് എട്ട് എം.പിമാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.
ഇതിന് പിന്നാലെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിച്ചിരുന്നു. സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി താന്‍ ഇന്ന് ഒന്നും കഴിക്കില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. ഞായറാഴ്ച്ച പ്രതിപക്ഷത്തിന്റെ ശക്തമായ പോരാട്ടത്തിനിടെ ശബ്ദവോട്ടിലൂടെ രണ്ട് കര്‍ഷക ബില്ലുകള്‍ പാസാക്കിയിരുന്നു.
റൂള്‍ ബുക്ക് ചെയറിലേക്ക് എറിഞ്ഞും രണ്ട് അംഗങ്ങള്‍ മേശയില്‍ കയറിയും പേപ്പറുകള്‍ എറിഞ്ഞും ശക്തമായ പ്രതിഷേധത്തിനാണ് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ഇതുപോലെ ബില്ലുകള്‍ പാസാവുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. ഗവണ്‍മെന്‍റിന് ഈ ബില്ലുകള്‍ പെട്ടെന്ന് പാസാവണമായിരുന്നു. എം.പിമാര്‍ അവരുടെ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് പുറത്താക്കിയതെന്നും പവാര്‍ പറഞ്ഞു.
Post Your Comments