KeralaLatest NewsNews

മഴ കനക്കുന്നു ; ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് വ്യക്തതയുമായി ജില്ലാ ഭരണകൂടം

ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും. മഴ കനത്തതോടെ മൂന്ന് ദിവസത്തിനുള്ളില്‍ നാല് അടിയോളം വെള്ളമുയര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2383 അടിയും മുല്ലപ്പെരിയാര്‍ 128 അടിയിലുമെത്തി. ചെറുഡാമുകളായ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മലങ്കര, കുണ്ടള എന്നിവടങ്ങളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.

മഴക്കെടുതി നേരിടാന്‍ ക്യാമ്പുകളടക്കമുള്ള എല്ലാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. പെരിയാറിന്റെ തീരത്തുള്ളവര്‍ ആശങ്കയിലാണ്. എന്നാല്‍ ഇപ്പോള്‍ പേടി വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലയോരമേഖലയില്‍ അതീവ ജാഗ്രത എടുക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button