ദില്ലി : രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്ഷ് നാരായണ്‍ സിംഗ് ചൊവ്വാഴ്ച പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന എംപിമാരെ കണ്ടു. വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന ഇവര്‍ക്ക് ചായ നല്‍കുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ ചായ വാഗ്ദാനം നിരസിച്ചു, പ്രതിഷേധം തുടരുമെന്ന് അറിയിച്ചു.
അതേസമയം ഹരിവന്ഷ് നാരായണ്‍ സിങ്ങിന്റെ പ്രവര്‍ത്തിയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി രംഗത്തെത്തി. കുറച്ചുനാള്‍ മുമ്പ് തന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് വ്യക്തിപരമായി ചായ നല്കി, എളിയ മനസ്സോടും വലിയ ഹൃദയത്തോടും കൂടി ധര്‍ണയില്‍ ഇരിക്കുന്നവര്‍ ശ്രീ ഹരിവന്ദ് ജി അനുഗ്രഹിക്കപ്പെട്ടുവെന്ന് കാണിക്കുന്നു. അത് അവന്റെ മഹത്വം കാണിക്കുന്നു. ഹരിവന്ഷ് ജിയെ അഭിനന്ദിക്കുന്നതിനായി ഞാന്‍ ഇന്ത്യയിലെ ജനങ്ങളുമായി ചേരുന്നു- മോദി ട്വീറ്റ് ചെയ്തു.
To personally serve tea to those who attacked and insulted him a few days ago as well as those sitting on Dharna shows that Shri Harivansh Ji has been blessed with a humble mind and a big heart. It shows his greatness. I join the people of India in congratulating Harivansh Ji.
— Narendra Modi (@narendramodi) September 22, 2020
കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെയാണ് രാജ്യസഭയിലെ എട്ട് പ്രതിപക്ഷ അംഗങ്ങളെ സഭയിലെ ബാക്കി സെഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഡെറക് ഓബ്രിയന്, സഞ്ജയ് സിംഗ്, രാജീവ് സതവ്, കെ കെ രാഗേഷ്, സയ്യിദ് നസീജ് ഹുസൈന്, ഡോല സെന്‍, നിപുന്‍ ബോറ, എളമരം കരീം എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍.
Post Your Comments