ഉത്തർപ്രദേശിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
കൂടാതെ രാജ്യത്തെ ഏറ്റവും വലിപ്പമേറിയതും ഏറ്റവും മനോഹരവുമായ ഒരു ഫിലിം സിറ്റി നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി, രാജ്യത്ത് നല്ല നിലവാരമുള്ള ഒരു ഫിലിം സിറ്റി ആവശ്യമുണ്ടെന്നും യുപി ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി, സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ നിരവധി യുവജനങ്ങൾക്കാണ് ജോലി ലഭിക്കാൻ പോകുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കുറിപ്പ് വായിക്കാം…
ഇന്ത്യൻ സിനിമ ഇൻഡസ്ടറിക്കും, സിനിമ ആസ്വാദകർക്കും നല്ല വാർത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയർത്തുന്ന ഫിലിം സിറ്റികൾ നമുക്കാവശ്യമാണ്.
മുംബൈ കഴിഞ്ഞാൽ വടക്കേ ഇന്ത്യയിൽ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല.
ഇതൊരു നല്ല തുടക്കം. ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനു മുൻകൈയെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാതിനു അഭിനന്ദനങ്ങൾ..
Post Your Comments