KeralaLatest NewsNews

നിയമസഭയിലെ കയ്യാങ്കളി കേസിൽ നിർണായക ഉത്തരവുമായി കോടതി : സർക്കാരിന് തിരിച്ചടി

തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി. .കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തിരുവനന്തപുരം സി ജെ എം കോടതി തള്ളി. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവർ പ്രതികളായ കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

Also read : വഞ്ചനാക്കുറ്റം; ക്വാളിറ്റിക്കെതിരെ കേസെടുത്ത് സിബിഐ

പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ല. ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സർക്കാരിന് വരാനാവില്ലെന്നും, സഭയിലെ ഐക്യം നിലനിർത്താൻ കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ വാദവും നിലനിൽക്കില്ലെന്നും കോടതി വ്യക്തമക്കി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് അവസാനിപ്പിക്കാനായി കോടതിയി​ല്‍ അപേക്ഷ നല്‍കി. ഈ അപേക്ഷ നിലനില്‍ക്കുന്നതിനാല്‍ മറ്റു നടപടികള്‍ നിലച്ചിരിക്കുകയായിരുന്നു. കേസ് പിന്‍വലിക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതി​യെ സമീപിച്ചി​രുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015ൽ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാൻ വേണ്ടി പ്രതിപക്ഷം സഭയിൽ നടത്തിയ ശ്രമങ്ങളാണ് അക്രമത്തിലേക്ക് നീങ്ങിയത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍അന്ന് കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയാന്‍ എല്‍ ഡി എഫ് എം എല്‍ എമാര്‍ ശ്രമിച്ചത്. സ്പീക്കറുടെ കസേര, എമർജൻസി ലാമ്പ്, 4 മൈക്ക് യൂണിറ്റുകൾ, സ്റ്റാൻഡ് ബൈ മൈക്ക്, ഡിജിറ്റൽ ക്ലോക്ക്, മോണിട്ടർ, ഹെഡ്ഫോൺ എന്നിവയെല്ലാം കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു അന്ന് പോലീസിന്റെ കുറ്റപത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button