ശ്രീനഗര്‍: ജമ്മു കാഷ്മീരിലേക്ക് പാക് അതിര്‍ത്തിയില്‍നിന്ന് വീണ്ടും ഡ്രോണ്‍ വഴി ആയുധക്കടത്തിന് ശ്രമം. അഖ്നൂര്‍ സെക്ടറിലാണ് സംഭവം. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് സുരക്ഷാസേന പിടികൂടിയത്. കാഷ്മീര്‍ അതിര്‍ത്തിയില്‍ ജൂണിന് ശേഷം അഞ്ചാം തവണയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആയുധക്കടത്ത് പിടികൂടുന്നത്.
ഭാരം കൂടിയ സാധനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകളാണ് ആയുധക്കടത്തിന് ഉപയോഗിച്ചത്. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം രജൗരിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആയുധവും പണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ലക്ഷകര്‍ ഭീകരരെ സുരക്ഷാസേന പിടികൂടിയിരുന്നു.
Post Your Comments