ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് രോഗമുക്തിയാണ് ഇന്ത്യ കൈവരിച്ചത്. 1,01,468 പേരാണ് കോവിഡില്‍ നിന്നും സുഖംപ്രാപിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 44,97,868 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും കരകയറിയത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 80.86 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂര്‍ കാലയളവില്‍ സജീവമായ കേസുകള്‍ 9,75,861 ആയി കുറഞ്ഞു
അതേസമയം 75,083 കേസുകളുടെ വര്‍ദ്ധനവോടെ കൊറോണ വൈറസ് 55 ലക്ഷം മറികടന്നു. രാജ്യത്ത് ഇതുവരെ 55, 62,664 കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,053 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മൊത്തം കോവിഡ് മരണങ്ങള്‍ 88,935 ആയി ഉയര്‍ന്നു. രാജ്യത്തെ മരണനിരക്ക് 1.59 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,33,185 ടെസ്റ്റുകള്‍ നടത്തിയതിനാല്‍ രാജ്യത്ത് പോസിറ്റീവ് നിരക്ക് 8.02 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 6.5 കോടി ടെസ്റ്റുകള്‍ (6,53,25,779) ഇതുവരെ നടത്തിയിട്ടുണ്ട്.
സെപ്റ്റംബറില്‍ മാത്രം 19,41,238 ലക്ഷം പുതിയ കൊറോണ വൈറസ് കേസുകളും 17,23,066 രോഗമുക്തിയും 24,466 മരണങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഓഗസ്റ്റ് മുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ ആണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. സെപ്റ്റംബറില്‍, അടുത്തിടെ വരെ പ്രതിദിനം ശരാശരി 90,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments