COVID 19Latest NewsKeralaNews

പേരാവൂര്‍ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ഇന്നലെ 314 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 257 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 25 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 257 പേര്‍ക്ക്

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17, ആന്തൂര്‍ മുനിസിപ്പാലിറ്റി 1, ഇരിട്ടി മുനിസിപ്പാലിറ്റി 8, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 7, പാനൂര്‍ മുനിസിപ്പാലിറ്റി 7, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 12, തലശ്ശേരി മുനിസിപ്പാലിറ്റി 4, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 2, ആറളം 2, അയ്യന്‍കുന്ന് 1, അഴീക്കോട് 5, ചെമ്പിലോട് 1, ചെങ്ങളായി 1, ചെറുകുന്ന് 2, ചിറക്കല്‍ 4, ചിറ്റാരിപ്പറമ്പ് 3, എരമം കുറ്റൂര്‍ 2, ഏഴോം 3, കടമ്പൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 1, കണിച്ചാര്‍ 2, കണ്ണപുരം 1, കീഴല്ലൂര്‍ 13, കേളകം 3, കൊളച്ചേരി 3, കൂടാളി 2, കോട്ടയം 10, കൊട്ടിയൂര്‍ 15, കുന്നോത്തുപറമ്പ് 1, കുറുമാത്തൂര്‍ 1, കുറ്റിയാട്ടൂര്‍ 4, മാലൂര്‍ 13, മാങ്ങാട്ടിടം 2, മാട്ടൂല്‍ 1, മയ്യില്‍ 1, മുണ്ടേരി 1, മുഴക്കുന്ന് 3, നടുവില്‍ 1, നാറാത്ത് 1, ന്യൂമാഹി 8, പടിയൂര്‍ 1, പാപ്പിനിശ്ശേരി 1, പാട്യം 3, പട്ടുവം 1, പായം 13, പയ്യാവൂര്‍ 2, പേരാവൂര്‍ 24, പിണറായി 6, രാമന്തളി 11, തില്ലങ്കേരി 17, ഉളിക്കല്‍ 3, വേങ്ങാട് 3

ഇതര സംസ്ഥാനം- 26 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1, അയ്യന്‍കുന്ന് 2, ചെങ്ങളായി 1, കൂടാളി 1, കുഞ്ഞിമംഗലം 1, നാറാത്ത് 5, പടിയൂര്‍ 1, പായം 2, പയ്യാവൂര്‍ 1, പേരാവൂര്‍ 2, തില്ലങ്കേരി 6

വിദേശം- ആറു പേര്‍

തലശ്ശേരി മുനിസിപ്പാലിറ്റി 1, കോളയാട് 1, കൊട്ടിയൂര്‍ 1, പേരാവൂര്‍ 1, തില്ലങ്കേരി 1, ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍- 25 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4, ഇരിട്ടി മുനിസിപ്പാലിറ്റി 1, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1, അഞ്ചരക്കണ്ടി 2, ആറളം 1, ചിറ്റാരിപ്പറമ്പ് 1, കതിരൂര്‍ 1, കണ്ണപുരം 1, കോളയാട് 1, കോട്ടയം 1, മാങ്ങാട്ടിടം 1, മയ്യില്‍ 1, മുണ്ടേരി 1, നാറാത്ത് 1, പെരളശ്ശേരി 1, പിണറായി 2

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 8122 ആയി. ഇവരില്‍ 39 പേര്‍ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4935 ആയി. കോവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button