മുംബൈ : കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 17പേരാണ് മരിച്ചത്, ഇതിൽ ഏഴു പേർ കുട്ടികളാണ്. മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് കെട്ടിടം തകർന്നത്. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
#UPDATE: Death toll rises to 17 in the Bhiwandi building collapse incident, which took place in Thane district of Maharashtra yesterday: NDRF
— ANI (@ANI) September 22, 2020
Also read : ഭൂചലനം, റിക്ടർ സ്കെയിലിൽ 3.5 തീവ്രത
അപകടമുണ്ടായ ഉടൻ എൻഡിആർഎഫ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനെത്തി. 43 വർഷം പഴക്കമുള്ള കെട്ടിടത്തിൽ 40 ഫ്ലാറ്റുകളിലായി 150 പേരാണു താമസിച്ചിരുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തകർന്ന കെട്ടിടം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിലായിരുന്നില്ല.
Post Your Comments