അബുദാബി : യുഎഇയിലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ അനുമതി നിഷേധിച്ച് കേരളത്തിലെ വിമാനത്താവളങ്ങൾ. കൊച്ചി, കോഴിക്കോട് വിമാനത്താവളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റുമായെത്തിയവരെയാണ് തിരിച്ചയച്ചത്. പുതുക്കിയ പാസ്പോർട്ട് യു.എ.ഇ സിസ്റ്റത്തിൽ കാണുന്നില്ലെന്നും അനുമതി നൽകാൻ കഴിയില്ലെന്നുമാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞത്.
പഴയ പാസ്പോർട്ടും പുതിയതും ഒന്നിച്ച് പിൻ ചെയ്ത് വിമാനത്താവളത്തിൽ കാണിക്കുന്നതായിരുന്നു രീതി. യു.എ.ഇയിൽ എത്തിയ ശേഷം 150 ദിർഹം ഫീസ് അടച്ച് പുതിയ പാസ്പോർട്ടിലേക്ക് വിസ മാറ്റുന്ന രീതിക്കാണ് മാറ്റം വന്നത്. ഇതോടെ, പാസ്പോർട്ട് പുതുക്കിയവർക്ക് യു.എ.ഇയിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. അതേസമയം മറ്റ് രാജ്യങ്ങളിലുള്ളവരുടെ പാസ്പോർട്ട് വിഷയത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും യു.എ.ഇയിൽ എത്തിയ ശേഷമാണ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുന്നത് എന്നും ഷാർജ എമിഗ്രേഷൻ അധികൃതർ അറിയിച്ചു.
Post Your Comments