തായ്‌വാന്‍ ദ്വീപിനു സമീപം വട്ടമിട്ടു പറന്ന് ചൈനീസ് പോര്‍വിമാനങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലായി ചൈനയുടെ രണ്ട് ബോംബറുകളും 16 പോര്‍വിമാനങ്ങളുമാണ് തായ്‌വാന്റെ കടലിടുക്ക് ഭാഗത്തേക്കെത്തിയത്. ചൈനീസ് പോര്‍വിമാനങ്ങളെ നേരത്തെ തന്നെ തായ്‌വാന്റെ വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം നിരീക്ഷിച്ച് കണ്ടെത്തിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി പതിനെട്ടോളം പോര്‍വിമാനങ്ങള്‍ വ്യോമ പരിധിയിലേക്കെത്തിയെന്നാണ് തായ്‌വാന്റെ സൈനിക വക്താവ് വെളിപ്പെടുത്തിയിട്ടുള്ളത്.
ഇതുവരെ ചൈനയ്ക്കെതിരെ തായ്‌വാന്‍ പ്രകോപനപരമായ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍, ചൈനീസ് സൈന്യം ആക്രമിച്ചാല്‍ തിരിച്ചാക്രമിക്കുമെന്ന് തായ്‌വാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.അതേസമയം, ചൈനയില്‍ നിന്ന് 19 സൈനിക വിമാനങ്ങളുടെ ഒരു സംഘവും ശനിയാഴ്ച തായ്‌വാനിലെ വ്യോമപ്രതിരോധ മേഖലയിലേക്ക് പറന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു .
read also: ഓണം ബംപർ: അയൽക്കാരികളായ വീട്ടമ്മമാരുടെ സംഘത്തിന് അടിച്ചത് ഒരു കോടി രൂപ
ചൈനയുടെ 12 ജെ – 16, രണ്ടു ജെ -10, രണ്ടു ജെ -11, രണ്ടു എച്ച് -6 ബോംബറുകള്‍, ഒരു വൈ -8 എസ്ഡബ്ലിയു എന്നിവയാണ് തായ്‌വാന്‍ ദ്വീപിനു സമീപം എത്തിയത്.തായ്‌വാന്‍ സൈന്യം ചൈനീസ് ജെറ്റുകളെ തുരത്തുകയും നുഴഞ്ഞുകയറ്റക്കാര്‍ക്ക് റേഡിയോ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
Post Your Comments