ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും ജനപ്രീതീയുള്ള വിദേശ നേതാവ് സായ് ഇങ് -വെന്‍ ആണെന്ന് റിപ്പോര്‍ട്ട് . ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നത് .ഒക്ടോബര്‍ 7 ന് തായ്‌വാന്റെ ദേശീയ ദിനത്തിനു മുമ്പായി ന്യൂഡല്‍ഹി ചാണക്യപുരിയിലെ ചൈനീസ് എംബസിക്ക് പുറത്ത് തായ്‌വാന്‍ ജനതയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഈ പോസ്റ്ററിന്റെ ചിത്രം തായ്‌വാന്‍ വൈസ്പ്രസിഡന്റ് പങ്ക് വയ്ക്കുകയും , ഒപ്പം ‘ ഞങ്ങളുടെ പതാക ലോകമെമ്ബാടും അംഗീകരിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്നു. ഇന്ന് അഭിനന്ദനങ്ങളും പിന്തുണയും പ്രകടിപ്പിച്ച നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. പ്രത്യേകിച്ച് നമ്മുടെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് ‘ എന്ന് ട്വീറ്റും ചെയ്തു.
read also:
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ സായ് ഇങ് -വെന്‍ ആശംസകളറിയിച്ചിരുന്നു. അതുപോലെ തന്നെ തായ് ദേശീയ ദിനത്തില്‍ ഇന്ത്യയും ആശംസകള്‍ അറിയിച്ചു . അതിന് നടത്തിയ നന്ദി പ്രകടനത്തില്‍ ചൈനയ്ക്കെതിരെ ആയുധങ്ങള്‍ ഒരുക്കുമെന്നും , സമാനചിന്താഗതിക്കാരായ രാജ്യങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സായ് ഇങ് പ്രസംഗിച്ചിരുന്നു.
ഇതൊക്കെ ചൈനയെ അസ്വസ്ഥമാക്കിയിരുന്നു .അതിനു പിന്നാലെയാണ് ഇന്ത്യ അംഗീകരിക്കുന്ന വിദേശ നേതാവ് തായ് പ്രസിഡന്റാണെന്ന വാര്‍ത്തയും പുറത്ത് വന്നത്.
Post Your Comments