വാഷിംഗ്ടൺ: തായ്‌വാൻ കീഴടക്കാൻ ചൈന ശ്രമിച്ചാൽ പ്രതിരോധിക്കുമെന്ന് അമേരിക്ക. സമീപ ഭാവിയിൽ തായ്‌വാൻ പിടിച്ചെടുക്കാനുള്ള സംവിധാനങ്ങൾ ചൈന ഇപ്പോഴേ സജ്ജീകരിക്കുകയാണ്. എന്നാൽ ചൈനയുടെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കമുണ്ടായാൽ തായ്‌വാനെ പ്രതിരോധിക്കാൻ അമേരിക്ക ശക്തമായി രംഗത്തുണ്ടാകുമെന്ന് അമേരിക്കൻ സംയുക്ത സേനാ മേധാവി ജനറൽ മാർക്ക് മില്ലി പറഞ്ഞു.
Also Read:ചിറയിന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: ആറ്റിങ്ങല്‍ ഡിവൈഎസ്പി കേസ് അന്വേഷിക്കും, പ്രതി ഒളിവില്‍
അതേസമയം തായ്‌വാന് മേൽ മേധാവിത്വം സ്ഥാപിക്കാൻ ചൈന കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തായ്‌വാൻറ്റെ വ്യോമമേഖലയിലേക്ക് നൂറ്റിയൻപതോളം തവണ ചൈന യുദ്ധവിമാനം പറത്തിയിരുന്നു. ഇത് അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മോശമാക്കിയിരുന്നു.
ചൈനയ്ക്കെതിരെ എപ്പോൾ എങ്ങനെ നീങ്ങണമെന്ന് വൈറ്റ് ഹൗസ് നിർദേശം നൽകും. അതിനനുസരിച്ച് നീക്കം നടത്താൻ സൈന്യം സജ്ജമാണ്. അടുത്തയിടെ ചൈന നടത്തിയ സൂപ്പർസോണിക് ആയുധ സംവിധാനത്തിന്റെ പരീക്ഷണം ജാഗ്രതയോടെയാണ് അമേരിക്ക നോക്കിക്കാണുന്നതെന്നും മില്ലി അറിയിച്ചു.
Post Your Comments