KeralaLatest NewsIndia

ഓണം ബംപർ: അയൽക്കാരികളായ വീട്ടമ്മമാരുടെ സംഘത്തിന് അടിച്ചത് ഒരു കോടി രൂപ

ആളൂർ ∙ ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കൊടകര ആനത്തടത്തെ 6 വീട്ടമ്മമാർക്ക്. അയൽപക്കക്കാരായ ഇവർ 100 രൂപ വീതമെടുത്ത് 2 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയതിൽ ടിഡി 764733 എന്ന നമ്പറിനാണ് സമ്മാനം.

read also: ആ ഭാഗ്യവാൻ ഇതാണ്, തിരുവോണ ബംപര്‍ ലഭിച്ചത് കൊച്ചി കടവന്ത്ര സ്വദേശിയായ 24-കാരന്

തൈവളപ്പിൽ ദുർഗ, നമ്പുകുളങ്ങര ഓമന, ചിറ്റാട്ടുകരക്കാരൻ ട്രീസ, കണ്ണേങ്കാട്ടുപറമ്പിൽ അനിത, തളിയകുന്നത്ത് സിന്ധു, കളപ്പുരയ്ക്കൽ രതി എന്നിവർ ചേർന്ന് ടിക്കറ്റ് വാങ്ങിയത് ഓമനയുടെ മകൻ ശ്രീജിത്തിൽ നിന്നാണ്. ലോട്ടറി അടിച്ച സന്തോഷത്തിലാണ് സാധാരണക്കാരായ ഈ വീട്ടമ്മമാർ.

shortlink

Post Your Comments


Back to top button