മോസ്കോ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. റഷ്യൻ മാധ്യമമായ സ്പുട്നിക്കിനു നൽകിയ അഭിമുഖത്തിൽ, ഖത്തർ സ്റ്റേറ്റിനും സൗദിയും സഖ്യ രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ റഷ്യൻ മധ്യസ്ഥതയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read also: അൽ ഖായിദ ഭീകരർക്ക് കേരളത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതായി എൻ.ഐ.എ.
“ബന്ധപ്പെട്ട കക്ഷികൾ അഭ്യർത്ഥിക്കുകയാണെങ്കിൽ ഏത് സംഘർഷത്തിലും ഇടനിലക്കാരായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ ഇതുവരെ, ഞങ്ങൾക്ക് അത്തരം അഭ്യർത്ഥനകൾ ലഭിച്ചിട്ടില്ല.”- സെർജി ലാവ്‌റോവ് വ്യക്തമാക്കി. ജിസിസി രാജ്യങ്ങൾ ഉൾപ്പടെ എല്ലാവരുമായും റഷ്യ നല്ല ബന്ധമാണ് പുലർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments