ദോഹ : ഖത്തര്‍ അമേരിക്കയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തും. ഗള്‍ഫ് പ്രതിസന്ധിയ്ക്കിടെയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. അടുത്തമാസം വൈറ്റ്‌ഹൌസില്‍ വെച്ചാണ് കൂടിക്കാഴ്ച. ഖത്തറിന് മേലുള്ള ഉപരോധം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
ഖത്തറിന് മറ്റ് അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ട് വര്‍ഷം പിന്നിടുന്നതിനിടെയാണ് ഖത്തര്‍ അമീറിന്റെയും യുഎസ് പ്രസിഡന്റിന്റെയും കൂടിക്കാഴ്ച. ജൂലൈ ഒന്‍പതിന് വൈറ്റ് ഹൗസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ നിലവിലെ പ്രശ്‌നങ്ങളും സുരക്ഷയും തീവ്രവാദ വിരുദ്ധ സഹകരണവും ചര്‍ച്ചയാകും. ഖത്തറും അമേരിക്കയും തമ്മില്‍ ദീര്‍ഘകാല ബന്ധം ഉണ്ടാക്കാന്‍ കൂടിക്കാഴ്ച വഴിവെക്കുമെന്നും സാമ്പത്തിക സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും വെള്ളിയാഴ്ച വൈറ്റ്‌ഹൌസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Post Your Comments