Latest NewsGulf

ഖത്തറുമായുള്ള ഭിന്നതകള്‍ക്ക് താത്ക്കാലിക വിരമാമിട്ട് ബഹ്‌റൈന്‍ : ഇരുരാഷ്ട്ര തലവന്‍മാരും ഫോണില്‍ സംസാരിച്ചു : പ്രതിസന്ധിയില്‍ മാറ്റമുണ്ടാകില്ലെന്ന് സൂചന

ദോഹ : ഖത്തറുമായുള്ള ഭിന്നതകള്‍ക്ക് താത്ക്കാലിക വിരമാമിട്ട് ബഹ്റൈന്‍ . ഇരുരാഷ്ട്ര തലവന്‍മാരും ഫോണില്‍ സംസാരിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ ഇരുരാഷ്ട്രങ്ങളും പുറത്തുവിട്ടിട്ടില്ല. ഖത്തറുമായുള്ള സൗദിസഖ്യരാജ്യങ്ങളുടെ ഭിന്നത രണ്ടു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി ടെലിഫോണില്‍ സംസാരിച്ചത്. പ്രതിസന്ധി കാലയളവില്‍ ഇതാദ്യമായാണ് ഒരു രാഷ്ട്രം ഖത്തറുമായി നേരിട്ട് ഫോണില്‍ സംസാരിക്കുന്നത്. അതേ സമയം പ്രതിസന്ധി മാറ്റമില്ലാതെ തുടരും എന്ന സൂചന തന്നെയാണുള്ളത്.

രണ്ടു വര്‍ഷം മുമ്പ് റമദാന്‍ മാസത്തിലായിരുന്നു ഖത്തറുമായുള്ള എല്ലാ ബന്ധവും വിഛേദിക്കാന്‍ യു.എ.ഇ ഉള്‍പ്പെടെ നാല് രാജ്യങ്ങളുടെ തീരുമാനം. കുവൈറ്റ് അമീറിന്റെയും മറ്റും മേല്‍നോട്ടത്തില്‍ സമവായ ചര്‍ച്ചകള്‍ തുടര്‍ന്നെങ്കിലും പരിഹാരം ഉണ്ടായില്ല.

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫാ ആല്‍ ഖലീഫയാണ് ഖത്തര്‍ അമീര്‍ തമീം അല്‍ഥാനിയെ ഫോണില്‍ വിളിച്ചത്. എന്നാല്‍ ഫോണ്‍ സംഭാഷണം ബഹ്‌റൈന്‍ ഉള്‍പ്പെടെ നാലു രാജ്യങ്ങളുടെ പ്രഖ്യാപിച്ച നിലപാടിനെ ബാധിക്കുന്ന ഒന്നല്ലെന്ന് ബഹ്‌റൈന്‍ കാബിനറ്റ്കാര്യ മന്ത്രി വിശദീകരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button