തിരുവനന്തപുരം: നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവെന്ന് മനസ്സിലാകുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസ് ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയില്‍ അഭിപ്രായപ്പെട്ടു.
സ്വര്‍ണക്കടത്ത് നിയന്ത്രിക്കേണ്ടത് കസ്റ്റംസും കേന്ദ്ര സര്‍ക്കാരുമാണ്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്ത് നിര്‍ബാധം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്റേയും കസ്റ്റംസിന്റേയും പരാജയമാണ് കാണിക്കുന്നതെന്നും കാനം പറഞ്ഞു. കൂടാതെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ കേരളത്തിലെ പ്രതിപക്ഷം ഏറ്റെടുത്ത് സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം വന്നു എന്നാണ് കേസ്. ഇതിന്റെ അന്വേഷണം എവിടം വരെയായെന്നു ചോദിച്ച കാനം ആറ് മാസമായിട്ടും സ്വര്‍ണം അയച്ചു എന്ന് പറയുന്നയാളെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും പറഞ്ഞു. മെയ് മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വരെ അന്വേഷണം നീട്ടികൊണ്ടുപോകുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കേന്ദ്ര ഏജന്‍സികള്‍ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു മന്ത്രിയും ഇതുവരെ രാജിവെച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി
Post Your Comments