Latest NewsIndiaNews

ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാനും ചൈനയും : അതിര്‍ത്തിയില്‍ അതീവ ജാഗ്രതയുമായി ഇന്ത്യന്‍ സൈന്യം : പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാനും ചൈനയും . അതിര്‍ത്തിയില്‍ അതീവ ജാഗ്രതയുമായി ഇന്ത്യന്‍ സൈന്യം. അതേസമയം, അതിര്‍ത്തി സംരക്ഷണത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചൈനീസ് അതിര്‍ത്തിയിലടക്കം പല തട്ടുകളിലായി സേനാ വിന്യാസം കൂട്ടിയെന്ന് മന്ത്രാലയം രാജ്യസഭയെ രേഖാമൂലം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Read Also : ശ്രീനഗറിൽ സിആർപിഎഫിന് നേരെ തീവ്രവാദ ആക്രമണം

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യന്‍ സൈന്യം ലൈന്‍ ഓഫ് ആക്വചല്‍ കണ്‍ട്രോളിലെ ആറ് പുതിയ പ്രധാന അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെക്കാള്‍ മുന്‍തൂക്കം നേടുകയും എല്‍എസിക്ക് സമീപമുള്ള 6 പ്രധാന താവളങ്ങള്‍ പിടിച്ചെടുത്തു എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

ഗുരുങ് ഹില്‍, റിച്ചന്‍ ലാ, റെജാങ് ലാ, മുഖര്‍പാരി, ഫിംഗര്‍ 4 എന്നിവയോട് ചേര്‍ന്നുള്ള സ്ഥലങ്ങളാണ് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തത്. ഇവ തിരിച്ചുപിടികൂടാനുള്ള ശ്രമത്തിലാണ് ചൈനീസ് സൈന്യവും. ചൈന 3000 കൂടുതല്‍ സൈനികരെ ഇതിനായി വിന്യസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പുതിയ ട്രൂപ്പുകളെ റിച്ചന്‍ ലാ, റെജാങ് ലാ എന്നിവിടങ്ങളിലാണ് ചൈന വിന്യസിച്ചിരിക്കുന്നത്.

സൈന്യത്തിന്റെ ഉന്നതതലങ്ങളും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് ബിബിന്‍ റാവത്ത് അടക്കമുള്ള ഉന്നതരും ചൈനയുടെ ഒരോ നീക്കവും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സൈന്യത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ നീക്കങ്ങള്‍ തടയുന്നതിന്റെ ഭാഗമാണ് നേരത്തെ ചൈനീസ് സൈന്യം മുകളിലേക്ക് വെടിയുതിര്‍ത്തത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

അതേസമയം, ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യയെ ലക്ഷ്യമാക്കി പാക് ഭീകരരുടെ ആക്രമണവും ശക്തമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button