മുംബൈ : തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകനും മന്ത്രിയുമായ ആദിത്യ താക്കറെ, എന്‍സിപി എംപി സുപ്രിയ സുളെ എന്നിവര്‍ക്കെതിരെ ലഭിച്ച പരാതി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന് (സിബിഡിടി) കൈമാറി തിരഞ്ഞെടുപ്പു കമ്മിഷന്. നിലവില്‍ സെക്ഷന്‍ 125എ പ്രകാരം തെരഞ്ഞെടുപ്പ് സമയത്ത സമര്‍പ്പിച്ച സത്യാവാങ്മൂലം വ്യാജമാണെന്ന് തെളിഞ്ഞാല്‍ 6 മാസം തടവും പിഴയും ചുമത്തപ്പെടും.
എന്നാൽ പരാതികള്‍ ആദായനികുതി വകുപ്പിന് പരിശോധനയ്ക്ക് കൈമാറുക പതിവാണെന്നും നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും ശിവസേന വക്താവും മന്ത്രിയുമായ അനില്‍ പരബ് പറഞ്ഞു.അഭിഭാഷകന് കൂടിയായ പരബാണ് ഉദ്ധവിന്റെയും ആദിത്യയുടെയും സത്യവാങ്മൂലങ്ങള്‍ തയാറാക്കിയത്. അതേസമയം, ആരോപണം തെളിഞ്ഞാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഇവര്‍ക്കെതിരെ കേസെടുക്കാം.
ഒരു മാസം മുന്‍പാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നികുതി ബോര്‍ഡിന് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. ആ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കമ്മിഷന് നികുതി ബോര്‍ഡിനോട് ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയും പ്രകാരം തന്നെയാണ് ആരോപണവിധേയരായവരുടെ സ്വത്തും മറ്റു ബാധ്യതകളുമെന്ന് പരിശോധിക്കണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.
Post Your Comments