തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണക്കടത്ത് കേസിൽ പുകമറ സൃഷ്ടിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ ശരിയായ തലങ്ങളിലേക്ക് അന്വേഷണ ഏജൻസികൾ കടന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി യുടെ രാഷ്ട്രീയ നീക്കമാണ് ഈ കേസിൽ ഇപ്പോൾ നടക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികൾക്ക് അങ്ങിനെയും ചെയ്യാമല്ലോ. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നതു കൊണ്ട് കേന്ദ്ര ഏജൻസികൾക്ക് കൊള്ളരുതായ്മ കാണിക്കാൻ പറ്റില്ലെന്നും കാനം പറഞ്ഞു.
മന്ത്രി കെടിജലീലിനെതിരായ പ്രതിഷേധ സമരങ്ങളെക്കുറിച്ചും കാനം പ്രതികരിച്ചു. കോടതി പരാമർശങ്ങൾ ഉണ്ടായപ്പോൾ മാത്രമാണ് മന്ത്രിമാർ രാജിവച്ച ചരിത്രമുള്ളത്. 19 മന്ത്രിമാരെയും ചോദ്യം ചെയ്താൽ അതിന്റെ പേരിൽ എല്ലാവരും രാജിവച്ചാൽ സർക്കാർ തന്നെ താഴെ വീഴില്ലേ. അതാണോ ധാർമികതയെന്നും കാനം രാജേന്ദ്രൻ ചോദിച്ചു.
Post Your Comments