തിരുവനന്തപുരം: മന്ത്രി ജലീല്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത മൂന്ന് യുവനേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സെയ്ദാലി കയ്പ്പാടി, കെ.എസ്.യുസംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലം, എ.ബി.വി.പി പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറിയും കേന്ദ്ര യുവജനമന്ത്രാലയത്തിന്റെ ദേശീയ യൂത്ത് വളണ്ടിയറുമായ ടി.പി അഖില്‍ ദേവ് എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. നിരവധിപേരാണ് സമരങ്ങളില്‍ പങ്കെടുത്തിരുന്നത്.
കോവിഡിന്റെ സാഹചര്യത്തില്‍ കൂട്ടം കൂടിയുള്ള സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇത് ലംഘിച്ചാണ് സംസ്ഥാനത്ത് സമരങ്ങള്‍ അരങ്ങേറിയത്. യുവനേതാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സമരങ്ങളില്‍ പങ്കെടുത്ത നേതാക്കളും അണികളും എല്ലാവരും തന്നെ ക്വാന്റൈനില്‍ പ്രവേശിക്കേണ്ടതുണ്ട്. മാത്രവുമല്ല ഇവരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസുകാരും ക്വാറന്റൈനില്‍ പോകേണ്ടി വരും.
Leave a Comment