തൊടുപുഴ: ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിടയില്‍ വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായ പ്രതി പിടിയില്‍. ഉടുമ്ബന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദാണ് (23) അറസ്റ്റിലായത്.
കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. തൊടുപുഴയില്‍ ജോലി ചെയ്യുന്ന യുവതി രാത്രി എട്ടോടെ വീട്ടിലേക്കുപോകുന്നത് കണ്ട പ്രതി പിന്നാലെയെത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. നിലവിളിച്ചപ്പോള്‍ വായ് പൊത്തിപ്പിടിച്ച് ശാരീരികമായി ആക്രമിച്ചു. മയക്കുമരുന്ന് ലഹരിയിലാണ് പ്രതി യുവതിക്കുനേരെ അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് പതിവായി ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും കഞ്ചാവ് കേസുമുണ്ട്.
read also:18 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ 19 കാരന് അറസ്റ്റിൽ
ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments