Latest NewsNewsIndia

തൊഴിലവസരങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ : മൂന്നു ലക്ഷം ഒഴിവുകളിലേക്ക് നിയമനം ഉടൻ

ലക്‌നൗ : തൊഴിലവസരങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വിവിധ വകുപ്പുകളിലായുള്ള മൂന്നു ലക്ഷം ഒഴിവുകളിലേക്ക് നിയമനം നടത്താൻ തയ്യാറെടുക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന ഉന്നത തല യോഗത്തിൽ ഒഴിവുകള്‍ നികത്താനുള്ള കണക്ക് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Also read : വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതിലൂടെ വലിയ പണത്തട്ടിപ്പ് നടന്നതായി പൊലീസ് നിഗമനം

അടുത്ത മൂന്നു മാസത്തിനുള്ളില്‍ നിയമനം ആരംഭിക്കാനാണ് തീരുമാനം. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറു മാസത്തിനുള്ളില്‍ നിയമന ഉത്തരവ് നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറുപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ വിവിധ വകുപ്പുകളിലായി യു പി സര്‍ക്കാര്‍ 37,97,09 പേര്‍ക്കാണ് നിയമനം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button