Latest NewsNewsIndia

ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷം; പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയിൽ പാസാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരിൽ നിന്നും നേരിട്ട് ഉൽപന്നങ്ങൾ ശേഖരിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ത്യൻ കാർഷിക ചരിത്രത്തിലെ നിർണായക നിമിഷം! പാർലമെന്റിൽ സുപ്രധാന ബില്ലുകൾ പാസാക്കിയതിന് കഠിനാധ്വാനികളായ കർഷകരെ അഭിനന്ദിക്കുന്നു, ഇത് കാർഷിക മേഖലയുടെ സമ്പൂർണ്ണ പരിവർത്തനം ഉറപ്പാക്കുകയും കോടിക്കണക്കിന് കർഷകരെ ശാക്തീകരിക്കുകയും ചെയ്യും ”- മോദി ട്വിറ്ററിൽ പറഞ്ഞു.

പതിറ്റാണ്ടുകളായി ഇന്ത്യൻ കർഷകനെ ഇടനിലക്കാർ ചൂഷണം ചെയ്തു വരികയായിരുന്നു. പാർലമെന്റ് പാസാക്കിയ ബില്ലുകൾ കർഷകരെ അത്തരം പ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കും. ഈ ബില്ലുകൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവർക്ക് കൂടുതൽ അഭിവൃദ്ധി ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾക്ക് പ്രേരണ നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

കഠിനാധ്വാനികളായ കര്‍ഷകരെ സഹായിക്കുന്നതിന് നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ആവശ്യകതയുണ്ട്. ഈ ബില്ലുകള്‍ പാസായതോടെ നമ്മുടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളിലേക്ക് എളുപത്തില്‍ പ്രവേശിക്കാനാകും. അത് ഉൽപാദനം വര്‍ധിപ്പിക്കാനും മികച്ച ഫലം ലഭ്യമാക്കാനുമിടയാക്കും. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കര്‍ഷകരെ സേവിക്കാന്‍ തങ്ങള്‍ ഇവിടെയുണ്ട്. അവരെ പിന്തുണയ്ക്കാനും അവരുടെ വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും സാധ്യമായതെല്ലാം ചെയ്യും, അക്കാര്യം ഒരിക്കല്‍ കൂടി താന്‍ പറയുന്നുവെന്നും മോദി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button