Latest NewsKeralaNews

കൈക്കൂലി കേസ്: ടോമിന്‍ ജെ തച്ചങ്കരിയ്‌ക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്

ഫോൺ സംഭാഷണം താന്‍ റിക്കോര്‍ഡ് ചെയ്തിട്ടില്ലെന്നാണ് പാലക്കാട് ആര്‍.ടി.ഒയായിരുന്ന ശരവണന്‍ നല്‍കിയിരുന്ന മൊഴി.

തിരുവനന്തപുരം: സംസ്ഥാനത്തെ കൈക്കൂലി കേസില്‍ ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരിക്ക് ക്ലീന്‍ ചിറ്റ്. ഗതാഗത കമ്മീഷണര്‍ ആയിരിക്കെ പാലക്കാട് ആര്‍.ടി.ഒയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നായിരുന്നു ടോമിന്‍ ജെ തച്ചങ്കരിയ്‌ക്കെതിരെയുള്ള കേസ്. എന്നാൽ പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഈ ആരോപണം തെളിയിക്കാനുള്ള തെളിവുകളില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെങ്കിലും വകുപ്പു തല അന്വേഷണത്തിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

Read Also: ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌ന രണ്ടു തവണ കൈക്കൂലി വാങ്ങി, ശിവശങ്കര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തു തന്നു ; നിര്‍ണായക വെളിപ്പെടുത്തലുമായി യുണിടാക്

ഫോൺ സംഭാഷണം താന്‍ റിക്കോര്‍ഡ് ചെയ്തിട്ടില്ലെന്നാണ് പാലക്കാട് ആര്‍.ടി.ഒയായിരുന്ന ശരവണന്‍ നല്‍കിയിരുന്ന മൊഴി. തച്ചങ്കരിയെ വിളിച്ച ഫോണും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് തെളിവുകളില്ലെന്ന് അന്വേഷണം നടത്തിയ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.യാസിന്‍ മുഹമ്മദ് ഐ.പി.എസ് വിരമിച്ചതിന് പിന്നാലെ ഡി.ജി.പിയായി പ്രമോഷന്‍ ലഭിച്ച തച്ചങ്കരി നിലവില്‍ ലോക്നാഥ് ബെഹ്റ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോ​ഗസ്ഥനാണ്.ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button