കൊച്ചി : അല്‍ ഖായിദ ബന്ധം ആരോപിച്ച് മൂന്നു പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം. എന്നാല്‍ ഇവര്‍ ഉള്‍പ്പെടുന്ന സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു. തുടര്‍അന്വേഷണത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
എന്നാല്‍ ഭീകരവാദ നിലപാടുള്ള വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ചില ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷണത്തിലാക്കിയിരുന്നെന്നും ആ സംഘത്തില്‍പെട്ടവരാകാം ഇവരെന്നുമാണ് പൊലീസ് വിലയിരുത്തല്‍. ഇവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കുകയോ യോഗങ്ങള്‍ ചേരുകയോ ചെയ്തതായി വിവരമില്ലാത്തതിനാല്‍ കസ്റ്റഡിയോ സൂഷ്മ നിരീക്ഷണമൊ നടത്തിയില്ലെന്നും പറയുന്നു
Post Your Comments